---
title: "തലശേരി താലൂക്കിലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള അവാർഡ് ജേതാവും, ചമ്പാട് നവകേരള വായനശാലയുടെ പ്രസിഡൻ്റുമായിരുന്ന ചമ്പാട് പുഞ്ചക്കരയിലെ കെ.കെ മുകുന്ദൻ മാസ്റ്റർ ഇനി ഓർമ്മ"
english_title: "KK Mukundan Master of Champat Punchakkara who was the award winner for the best librarian in Thalassery Taluk and the president of Champat Navakerala Reading Room is now remembered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/161313/KK Mukundan Master of Champat Punchakkara who was the award winner for the best librarian in Thalassery Taluk and the president of Champat Navakerala Reading Room is now remembered"
published_at: "2023-11-11T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f3073dc8de_IMG-20231111-WA0059.jpg"
keywords: []
---

# തലശേരി താലൂക്കിലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള അവാർഡ് ജേതാവും, ചമ്പാട് നവകേരള വായനശാലയുടെ പ്രസിഡൻ്റുമായിരുന്ന ചമ്പാട് പുഞ്ചക്കരയിലെ കെ.കെ മുകുന്ദൻ മാസ്റ്റർ ഇനി ഓർമ്മ

> **Lead Summary:** തലശേരി താലൂക്കിലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള അവാർഡ് ജേതാവും, ചമ്പാട് നവകേരള വായനശാലയുടെ പ്രസിഡൻ്റുമായിരുന്ന ചമ്പാട് പുഞ്ചക്കരയിലെ കെ.കെ മുകുന്ദൻ മാസ്റ്റർ ഇനി ഓർമ്മ

## Article Content

തലശേരി താലൂക്കിലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള അവാർഡ് ജേതാവും, ചമ്പാട് നവകേരള വായനശാലയുടെ പ്രസിഡൻ്റുമായിരുന്ന ചമ്പാട് പുഞ്ചക്കരയിലെ കെ.കെ മുകുന്ദൻ മാസ്റ്റർ ഇനി ഓർമ്മ

86 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു മരണം. ചമ്പാട് നവകേരള വായനശാലയെ ഇന്ന് കാണുന്ന ഉയർച്ചയിലേക്ക് നയിച്ചതിൽ മുകുന്ദൻ മാസ്റ്റർക്കുള്ള പങ്ക് ഏറെ വലുതാണ്.

സംസ്ഥാനത്തെ മികച്ച ഗ്രന്ഥാലയമാണ് ഇന്ന് നവകേരള വായനശാല. 11,000 ത്തോളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. റഫറൻസ് വിഭാഗത്തിൽപ്പെടുന്ന പുസ്തകങ്ങൾ വേറെയും.

വീട്ടകങ്ങളിൽ ഒതുങ്ങി കൂടിയ വീട്ടമ്മമാരെയും, കുട്ടികളെയുമടക്കം വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ മുകുന്ദൻ മാസ്റ്റർ ലൈബ്രറി പ്രസിഡൻ്റായിരിക്കെ സാധിച്ചു. കലാമത്സരങ്ങളും ലൈബ്രറിക്ക് കീഴിൽ നടന്നു. പാട്ടു പാടാൻ കഴിവുള്ളവർക്കായി പാടാം പാടാം ഒരു പാട്ടു പാടാം എന്ന പരിപാടിയും ലൈബ്രറിക്ക് കീഴിൽ നടത്തിയിരുന്നു. ഈ പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് തലശേരി താലൂക്കിലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള അവാർഡ് മുകുന്ദൻ മാഷെ തേടിയെത്തിയത്.

പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് അംഗം , കര്ഷകസംഘം ചമ്പാട് വില്ലേജ് സെക്രട്ടറി, പാനൂർ ഏരിയ കമ്മിറ്റി അംഗം എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് .

പരേതരായ ഒതേനൻ -ചിരുത ദമ്പതികളുടെ മകനാണ്. സൗമിനിയാണ് ഭാര്യ. സന്തോഷ് , സനില, തലശേരി സൗത്ത് ബി.പി.സിയും, കെ.എസ്.ടി.എ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ടുമായ ടി.വി സഖീഷ്‌, സജിന എന്നിവർ മക്കളും, സനിത (വള്ളങ്ങാട് ), രവീന്ദ്രൻ (പള്ളൂർ ), സിമ്മി (ബി പി സി , പാനൂർ), പ്രദീപൻ (പാനൂർ ) എന്നിവർ മരുമക്കളുമാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/161313/KK Mukundan Master of Champat Punchakkara who was the award winner for the best librarian in Thalassery Taluk and the president of Champat Navakerala Reading Room is now remembered)